Pages

ജീവശാസ്ത്രചോദ്യങ്ങള്‍

ജീവശാസ്ത്രസംശയങ്ങളും ഉത്തരങ്ങളും...

Wednesday, July 23, 2025

ചോദിക്കൂ...പറയൂ.....

ജീവശാസ്ത്രത്തിലെ പാഠഭാഗങ്ങളിലേയൂം അല്ലാത്തതുമായ സംശയങ്ങള്‍ ആര്‍ക്കും ഇവിടെ കമന്റ് ആയി പോസ്റ്റ് ചെയ്യാം.അതിനുത്തരം അറിയുന്നവര്‍ അത് ഒന്നുകില്‍ കമന്റ് ആയോ ഇല്ലെങ്കില്‍ മെയില്‍ ചെയ്തോ അറിയിക്കുക. അങ്ങനെ അറിവിന്റെ കനി പകര്‍ന്നു നല്‍കുക.....
മെയില്‍ ചെയ്യേണ്ട വിലാസം.. jeevashasthramblog@gmail.com

8 comments:

സെബിൻ തോമാസ് said...

ഗ്ലോക്കോമ വരുമ്പോള്‍ കാഴ്ചയില്‍ വര്‍ണ്ണവലയങ്ങള്‍ അനുഭവപ്പെടാന്‍ കാരണമെന്ത്?

സെബിൻ തോമാസ് said...

അക്വസ് അറയില്‍ അമിതമായി ദ്രവം നിറയുമ്പോള്‍ അത് ഒരു പ്രിസം പോലെ വര്‍ത്തിക്കുന്നു. അങ്ങനെ ദൃശ്യപ്രകാശം അതിന്റെ ഘടകവര്‍ണ്ണങ്ങളായി പിരിയുന്നു..

സെബിൻ തോമാസ് said...

ചോ:അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനും അടുത്തുള്ള വസ്തുക്കളെ കാണാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരാളെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ അയാളുടെ നേത്രഗോളം സാധാരണവലുപ്പത്തിലുള്ളതാണെന്ന് കണ്ടെത്തി. പിന്നെ എന്തായിരിക്കും അയാളുടെ തകരാറ്?
ഉ:പ്രെസ് ബയോപ്പിയ

sebin said...

Humans have three types of cones: red, green and blue.
But in SSLC English medium new text book, in the first chapter, there is an error... it says the three types of cone cells are red, green and yellow... so please correct the error....

സെബിൻ തോമാസ് said...

ചോ:എന്താണ് ബാരോറിസപ്റ്റേഴ്സ്?
ഉ: മനുഷ്യനിലേയും മറ്റ് ചില സസ്തനികളിലേയും രക്തകുഴലുകളില്‍ കാണുന്ന സംവേദനാഡീ അഗ്രങ്ങളാണ് ഇവ.പ്രെസ്സോറിസപ്റ്റേഴ്സ് എന്നും അറിയപ്പെടുന്നു.രക്തകുഴലുകളിലെ അസാധാരണരക്തസമ്മര്‍ദ്ദത്തെ ഇവ കേന്ദ്രനാഡീവ്യവസ്ഥയെ(മെഡുല ഒബ്ലോംഗേറ്റയിലെ ന്യൂക്ലിയസ്സ് ട്രാക്റ്റസ് സോളിറ്റാരിയസ്സ്) അറിയിക്കുന്നു. അങ്ങനെ രക്തസമ്മര്‍ദ്ദം സാധാരണനിലയിലാകുന്നു. ഈ പ്രക്രിയ 'ബാരോറിഫ്ലക്സ്' എന്നറിയപ്പെടുന്നു.കഴുത്തിലൂടെ മസ്തിഷ്കത്തിലെത്തുന്ന ഇടത് - വലത് കരോട്ടിഡ് ധമനീഭിത്തിയിലും മഹാധമനിയുടെ വളവിലും (Aortic Arch) ഇവ കാണപ്പെടുന്നു.ഇവ രണ്ട് തരമുണ്ട്.ആര്‍ട്ടീരീയല്‍ അഥവാ ഹൈ പ്രഷര്‍ ബാരോറിസപ്റ്റേഴ്സും ലോ പ്രഷര്‍ ബാരോറിസപ്റ്റേഴ്സും.
ബാരോറിസപ്റ്റര്‍ അനിമേഷനായി കാണുന്നതിന് താഴെ കാണുന്നത് കോപ്പി ചെയ്ത് അഡ്രസ്സ് ബാറില്‍ പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക...
http://highered.mcgraw-hill.com/sites/0072507470/student_view0/chapter21/animation__baroreceptor_reflex_control_of_blood_pressure.html

sebin said...

ചോ:മനുഷ്യനൊഴികെയുള്ള മറ്റ് സസ്തനികളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വിഷന്‍ ആണോ ഉള്ളത്?
ഉ: മനുഷ്യനിലും മറ്റ് പ്രൈമേറ്റുകളിലും 3 തരം കോണ്‍ കോശങ്ങളുള്ളപ്പോള്‍ മറ്റ് സസ്തനികളില്‍ 2 തരം കോണ്‍ കോശങ്ങളേ ഉള്ളൂ.. എങ്കിലും അവയ്ക്ക് ചില നിറങ്ങളെ തിരിച്ചറിയാന്‍ കഴിയും. മനുഷ്യന്റേയും നായയുടേയും കാണാന്‍ പറ്റുന്ന നിറങ്ങള്‍ ഉദാഹരണമായി കാണുന്നതിന് താഴെ കാണുന്നത് കോപ്പി ചെയ്ത് അഡ്രസ്സ് ബാറില്‍ പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക...
http://jeevashasthram-chodyangal.blogspot.com/2011/07/blog-post_24.html

sebin said...

സാധാരണഗതിയില്‍ ഭയം അനുഭവപ്പെടുമ്പോള്‍ ജീവികളില്‍ മൂത്രവിസര്‍‌ജ്ജനം സംഭവിക്കാറുണ്ട്. അപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സിംപതറ്റിക് നാഡീവ്യവസ്ഥയാണ്.പക്ഷേ സിംപതറ്റിക് നാഡീവ്യവസ്ഥ പ്രവര്‍ത്തിക്കുമ്പോള്‍ മൂത്രസഞ്ചി വികസിക്കുകയും(പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും) പാരാസിംപതറ്റിക് വ്യവസ്ഥ പ്രവര്‍ത്തിക്കുമ്പോള്‍ അത് ചുരുങ്ങുകയും ചെയ്യുന്നു.(Ref: Kerala state syllabus std:10 text book, chapter 2) അങ്ങനെയെങ്കില്‍ ഇത് എങ്ങനെ സംഭവിക്കുന്നു... അറിയുന്നവര്‍ ഉത്തരം പോസ്റ്റ് ചെയ്യുക....

emily said...

അമ്മയുടെ ബ്ലഡ്‌ ഗ്രൂപ്പ് എ പോസിടിവും കൊച്ചിന്റെത് AB നെഗടീവും ആയാല്‍ placenta വേര്‍തിരിക്കുമ്പോള്‍ പ്രശ്നം സംഭവിക്കുമോ?
(അതായതു രണ്ടാമത്തെ കൊച്ചു ഉണ്ടാകുമ്പോള്‍?)

Post a Comment